---
title: "ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ ; രേഖാചിത്രത്തിലെ യുവതികളിലൊരാൾ റിക്രൂട്ട്മെന്റ് തട്ടിപ്പ് ഇരയെന്ന് സംശയം"
english_title: "Kidnapping in Oyor; One of the young women in the sketch is suspected to be a victim of recruitment fraud"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/166257/Kidnapping in Oyor; One of the young women in the sketch is suspected to be a victim of recruitment fraud"
published_at: "2023-12-01T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656965794aeb2_656959a4d7edf_three.jpg"
keywords: []
---

# ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ ; രേഖാചിത്രത്തിലെ യുവതികളിലൊരാൾ റിക്രൂട്ട്മെന്റ് തട്ടിപ്പ് ഇരയെന്ന് സംശയം

> **Lead Summary:** ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ ; രേഖാചിത്രത്തിലെ യുവതികളിലൊരാൾ റിക്രൂട്ട്മെന്റ് തട്ടിപ്പ് ഇരയെന്ന് സംശയം

## Article Content

ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ ; രേഖാചിത്രത്തിലെ യുവതികളിലൊരാൾ റിക്രൂട്ട്മെന്റ് തട്ടിപ്പ് ഇരയെന്ന് സംശയം

കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പുറത്തുവന്ന രേഖാചിത്രത്തിലെ ഒരു യുവതി നഴ്സിങ് കെയർ ടേക്കർ ആണെന്ന് പൊലീസിന് സംശയം.

ഇവർ റിക്രൂട്ട്മെൻ്റ് തട്ടിപ്പിന് ഇരയായ യുവതി ആണെന്നും പൊലീസിന് വിവരം ലഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയവരിൽ മൂന്ന് പേരുടെ രേഖാചിത്രങ്ങൾ ഇന്നലെയാണ് പൊലീസ് പുറത്ത് വിട്ടത്.

കുട്ടിയുടെ സഹായത്തോടെയാണ് പൊലീസ് രേഖാചിത്രം തയ്യാറാക്കിയത്. കുട്ടിയെ പരിചരിച്ച സ്ത്രീയുടെയും, കാറിന്റെ ഡ്രൈവറുടെയും, കുട്ടിയെ ആശ്രമംകുട്ടിയെ ആശ്രമം മൈതാനിയിൽ ഉപേക്ഷിച്ച സ്ത്രീയുടെയും രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.

കൂടെയുണ്ടായിരുന്ന മറ്റുള്ളവരുടെ മുഖം ഓർമയില്ലെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ അച്ഛൻ്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. അന്വേഷണത്തിന്റെ ഭാഗമായുണ്ടായ സംശയങ്ങൾക്കും വൈരുദ്ധ്യങ്ങൾക്കും വ്യക്തത വരുത്താനാണ് ശ്രമം.

സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും സിസിടിവി ശേഖരണവും വാഹന പരിശോധനയും തുടരും. നഴ്സിങ്ങ് സംഘടനയായ യു.എൻ.എയിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. വിദേശ നഴ്സിങ് റിക്രൂട്ട്മെൻ്റിലും പൊലീസ് പരിശോധന നടത്തി.

യു.എൻ.എയുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. യു.എൻ.എ സംഘടനക്കുള്ളിലെ തർക്കവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യു.എൻ.എ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് കുട്ടിയുടെ അച്ഛൻ.

കേസിൽ ഒരാളെകൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാറുകൾ വാടകക്ക് കൊടുക്കുന്ന ചിറക്കര സ്വദേശിയാണ് കസ്റ്റഡിയിൽ ഉള്ളത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/166257/Kidnapping in Oyor; One of the young women in the sketch is suspected to be a victim of recruitment fraud)